മാനസികാരോഗ്യവും സമീപകാല മലയാള സിനിമയും: ചില സംവാദങ്ങൾ

പുരുഷസ്വത്വവും , മാനസികാരോഗ്യവും, സാമൂഹിക വ്യവസ്ഥയും തമ്മിലുള്ള സൂക്ഷ്മബന്ധത്തെ സമീപകാലത്തു പുറത്തുവന്ന ‘ട്രാൻസ്’ (2020), ‘കുമ്പളങ്ങി നൈറ്റ്സ് (2019) എന്നീ സിനിമകൾ അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയാണ് ആനന്ദും അപ്രാജിതയും.

അപ്രാജിത സർക്കാർ
പി.കെ. ആനന്ദ്

 വർഷം പുറത്തു വന്ന ‘ട്രാൻസ്എന്ന സിനിമ  ജീവിതത്തെ കുറിച്ചും, മാനസികാരോഗ്യത്തെ കുറിച്ചും ഒരു നൂതനമായ സംവാദത്തിനു വേദിയൊരുക്കിയിട്ടുണ്ട്. അൻവർ റഷീദിൻ്റെ സംവിധാനത്തിൽ, ഫഹദ് ഫാസിൽ മുഖ്യ കഥാപാത്രത്തിലെത്തുന്ന സിനിമ മാനസിക ആരോഗ്യത്തെ വളരെയേറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന പുരുഷന്മാരെ സ്ക്രീനിൽ അവതരിപ്പിക്കുന്നത് അടുത്തകാലത്ത് മലയാള സിനിമയിൽ ഒരു ഉത്സാഹജനകമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ വർഷം പുറത്തു വന്നകുമ്പളങ്ങി നൈറ്റ്സി’ലെ ഒരു മുഖ്യ കഥാപാത്രം, ചികിത്സകനു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌  തൻ്റെ ചെറുപ്പകാലം പങ്കുവെക്കുന്നത് വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒരു രംഗമാണ്. സ്വാഭാവികതയുടെ മറമാറ്റി, തങ്ങളുടെ ലോകത്തിൻറെ വൈകാരിക-ബൗദ്ധിക ദാരിദ്ര്യത്തെ അംഗീകരിച്ചു മറികടക്കാൻ ശ്രമിക്കുന്ന പുരുഷകഥാപാത്രങ്ങൾ ഒരു പുത്തൻ ഉണർവാണ്‌. മറിച്ച്, ചിത്രത്തിലെ വില്ലൻ, ആത്മാരാധനയുടെ എല്ലാ ലക്ഷണങ്ങളും കൊണ്ടുനടക്കുകയും, തൻ്റെ കുടുംബത്ത ഒരു പരുന്തിനെ പോലെ വീക്ഷിക്കുകയും ചെയ്യുന്ന ഒരു ഉത്തമ പുരുഷസങ്കൽപ്പത്തെ (perfect male figure) പ്രതിപാദിക്കുകയും ചെയ്യുന്നു. വിഷമയമായ പൗരുഷ പെരുമാറ്റ രീതിയെ (toxic masculinity), കുമ്പളങ്ങി നൈറ്റ്സിൽ നിന്നുംട്രാൻസ്ഒരു ചുവടു വ്യാപിപ്പിക്കുന്നുണ്ട്. അന്ധമായ വിശ്വാസമെന്ന ചേരുവയോടെ എത്രമാത്രം മാരകമാകാം പുരുഷാധികാര ശ്രേണികളെന്നുംട്രാൻസ്പ്രതിഫലിക്കുന്നു

ട്രോമ (trauma) എന്ന ആംഗലേയ പദം, പ്രസ്തുതകാല പഠനങ്ങളിൽ ഉപയോഗപ്പെട്ടിരിക്കുന്നതു തലമുറകൾക്കപ്പുറം (inter-generational?) ഉളവാകുന്ന ഹിംസയുടെ (violence) പ്രഭാവങ്ങളെ സംബന്ധിച്ചാണ്. മലയാളത്തിൽ   പദത്തിന് അനുയോജ്യമായ വാക്ക്ആഘാതം’ എന്നാണുഎന്നാൽ ആഘാതമെന്ന വാക്കിനു ആംഗലേയ പദമായ ട്രോമയോട് അനുബന്ധിച്ച ‘പൂര്‍വ്വാര്‍ജ്ജിതമായ ഹിംസ’യെന്ന (inherited violence) ആശയത്തെ ശരിയായി ഉൾക്കൊള്ളാനാവില്ലഞങ്ങൾ ആഘാതമെന്ന വാക്ക് ഉപയോഗിക്കുന്നത്, തലമുറകൾക്കപ്പുറം അനുഭവിക്കപ്പെടുന്ന ഹിംസയെ സൂചിപ്പിക്കാനാണ്. ആംഗലേയമലയാള തർജ്ജമയിൽ നിലനിൽക്കുന്ന വൈരുദ്ധ്യത്തെ (പോരായ്മായെ) വായനക്കാർ ഉൾക്കൊള്ളുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നുവിഷമയമായ പൗരുഷ പെരുമാറ്റ രീതികളുടെ ആഖാതവും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധമാണ് രണ്ടു ചിത്രങ്ങളിലും വിഷയമാകുന്നത്.

മനസികാഘാതവും മതഭ്രമവും ട്രാൻസിൽ

Credit: Sujan Kudari via ArtStation.com.

തൻ്റെ സഹോദരന്റെ മാനസിക പ്രശ്നങ്ങൾക്ക് ഡോക്ടറുടെ സഹായം തേടുന്ന, വിജു പ്രസാദ് എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ശ്രമങ്ങളിലൂടെയാണ് ട്രാൻസ് തുടങ്ങുന്നത്എന്നാൽ മരുന്നുകൾക്കും വിജുവിൻറെ സഹോദരനെ രക്ഷിക്കാനാകുന്നില്ല. മാനസികപ്രശ്ങ്ങൾ മൂലമുണ്ടായ മരുന്നുകളോടുള്ള കടുത്ത സംശയവും, തൻ്റെ മൂത്ത ജ്യേഷ്ഠന് തന്നിൽ വിശ്വാസക്കുറവുണ്ടെന്ന തിരിച്ചറിവും വിജുവിൻ്റെ സഹോദരനെ ആത്മഹത്യയിൽ കൊണ്ടെത്തിക്കുന്നു. തങ്ങളുടെ അമ്മയുടെ ആത്മഹത്യയുടെ ആഘാതം പേറിയാണ് രണ്ടു സഹോദരങ്ങളും ജീവിച്ചുപോന്നിരുന്നത്. തലമുറകളോളം നീണ്ടു നിൽക്കുന്ന മാനസികാഘാതവും (intergenerational trauma), അതിൽനിന്നും ഉരുത്തിരിയുന്ന രണ്ടു സഹോദരങ്ങൾക്കുമുള്ള ആത്മഹത്യാ പ്രവണതയും ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്ധനഹീനതയും, തീക്ഷ്ണ ജീവിത സാഹചര്യങ്ങളും അവരെ അക്ഷരാർത്ഥത്തിൽ ആഴ്ത്തുകയും ചെയ്യുന്നുണ്ട്. സാഹചര്യങ്ങൾക്കു അൽപായുസ്സേ ഉള്ളൂ എന്ന് വിജു തീർത്തും വിശ്വസിക്കുന്നുണ്ട്. തൻ്റെയും സഹോദരന്റെയും ജീവിതം മാനസികാഘാതങ്ങൾക്കപ്പുറം സഫലമാകുമെന്ന പ്രതീക്ഷയാണ് ഒരുമോട്ടിവേഷണൽ സ്‍പീക്കറുടെ(motivational speaker) കരിയർ തിരഞ്ഞെടുക്കാൻ വിജുവിനെ പ്രേരിപ്പിക്കുന്നത്. തൻ്റെ സഹോദരൻ്റെ മാനസികആരോഗ്യo വിജുവിൽ സംജാതമാക്കുന്ന വിഷമസന്ധി ഇന്ത്യയിൽ പല ഇടത്തരതൊഴിലാളി കുടുംബങ്ങളെയും അലട്ടുന്ന ഒരു അവസ്ഥാന്തരമാണ്. സാമ്പത്തിക പരാധീനതകളാൽ വലയവെ, മാനസിക പ്രശ്നങ്ങൾ അവരുടെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.

വിജുവിന്‌ ലഭിക്കുന്ന ഏക സഹായം സഹോദരന് മരുന്നുകൾ കുറിച്ച് കൊടുക്കുന്ന ഡോക്ടറാണ്. ജീവിതത്തിൽ മടുപ്പു പ്രകടിപ്പിച്ചിരുന്ന വിജുവിൻ്റെ സഹോദരൻ ഒരു “നീണ്ട യാത്ര’ക്കു പോകുകയാണ് എന്ന് സൂചിപ്പിക്കുന്ന കത്തു വിജുവിലെന്നപോലെ പ്രേക്ഷകരിലും പ്രതീക്ഷയുളവാക്കുന്ന രീതിയിലാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. എന്നാൽ, അവൻ്റെ ആത്മഹത്യയിലൂടെ വളരെ പെട്ടെന്നുതന്നെ പ്രത്യാശ അസ്തമിക്കുകയും ചെയ്യുന്നു. തട്ടിപ്പിന് മറകൊടുക്കുന്ന ഒരുഅത്ഭുത പ്രവർത്തക’നായുള്ള വിജുവിൻ്റെ യാത്ര സഹോദരൻ്റെ ആത്മഹത്യയിൽ നിന്നും ആരംഭിക്കുന്നെന്നു മാത്രമല്ല, പാതയിൽ വിജയം കൊയ്യുമ്പോഴും, അത് ഉടനീളം നിഴലിച്ചു നിൽക്കുന്നുണ്ട്. മാനസിക ആഘാതം ഒരുപക്ഷെ  അങ്ങനെയാണ്അസാധാരണമായ ഓർമ്മകളും, കടിഞ്ഞാൺ പൊട്ടിയ വികാരങ്ങളും ഉളവാക്കുന്ന മാനസികാഘാതത്തിൻ്റെ പരിഹാരം സൈക്കോട്രോപിക് മരുന്നുകളിൽ മാത്രമൊതുങ്ങി നിൽക്കുന്നതല്ല

 പല ഇന്ത്യൻ കുടുംബങ്ങളിലും മാനസികാഘാതത്തെ തിരിച്ചറിയുന്നത് തന്നെ ചികിത്സയിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ്. പക്ഷെ, അവർക്കു മുന്നിലുള്ള വഴികൾ ഒന്നുകിൽ ഗുളികകളോ, അല്ലെങ്കിൽ മതവിശ്വാസമോ ആണ്. ഇവ രണ്ടും, സൂക്ഷ്മമായ അക്രമോൽസുകതയും അവ്യവസ്ഥയും സൃഷ്ടിക്കുന്ന തലമുറകൾക്കപ്പുറമുള്ള ആഘാതത്തെ നേരിടാൻ അപര്യാപ്തമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളിൽ നിലവിലുള്ള വൈദ്യമതപര ഇടപെടലുകളെ നിരാശയോടെ നോക്കി കാണവെ, ചിത്രം മറ്റു സാധ്യതകൾക്കായി കൊതിക്കുന്നു. ചിത്രത്തിൻറെ സംഗീതവും, ശബ്ദചിത്ര രചനയുമൊക്കെ ഡോപാമൈൻ ജ്വരം‘ (ഒരാളുടെ മനസ്സിൽ മയക്കുമരുന്നിന്റെ സ്വാധീനവുമായി സാമ്യമുള്ള പെട്ടെന്നുള്ള ആനന്ദം) മൂലമുണ്ടാകുന്ന ഉന്മാദത്തെ ചിത്രീകരിക്കാൻ ഉദകുന്നതുമായിത്തീരുന്നു. സ്തോത്രങ്ങളുടെ ഭക്തിതാളങ്ങൾക്കു ഉലയുന്ന ജനാവലി, അക്ഷരാർഥത്തിൽ, ‘ട്രാൻസ്എന്ന ചിത്രത്തിൻ്റെ പേരിനു അനുയോജ്യത നൽകുകയാണ്

മനസികാരോഗ്യത്തിന്റെ സങ്കീർണ്ണതകൾ കുമ്പളങ്ങി നൈറ്റ്സിലൂടെ  

എന്നാലും, മാനസിക ആഘാതത്തെ ലളിതവൽക്കരിക്കുകയാണ് ട്രാൻസ് ചെയ്യുന്നത്; ഡോക്ടർമാരുംഅത്ഭുത പ്രവർത്തകരുംമാനസികാരോഗ്യത്തെ ലാഭകച്ചവടത്തിനായി ഉപയോഗിക്കുന്നു എന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. മാനസികാരോഗ്യ ചികിത്സയെ കുറച്ചുകൂടി ഉൾക്കാഴ്ചയോടുകൂടി  കുമ്പളങ്ങി നൈറ്റ്സ് കൈകാര്യം ചെയ്യുകയുണ്ടായി. സജിയെന്ന കഥാപാത്രവും ഡോക്ടറും തമ്മിലുള്ള രംഗത്തിൽ, മരുന്നുകളുടെ പരാമർശമൊന്നുംതന്നെയില്ല. രംഗത്തിലോ, ചിത്രത്തിൽ ഉടനീളമോ, സജിയുടെ അവസ്ഥയുടെ കളിയാക്കൽ ഒട്ടുംതന്നെയില്ല. മാത്രമല്ല, രംഗത്തിലൂടെ വെളിവാകുന്നത് നാല് സഹോദരങ്ങൾക്കും നഷ്ടപെട്ട അവരുടെ ബാല്യവും, അവരനുഭവിച്ച ബാല്യകാല മാനസികാഘാതാവുമാണ്. സജിയെ സൂക്ഷ്മമായി അവതരിപ്പിക്കുമ്പോൾ തന്നെ, ഷമ്മിയെ കൈകാര്യം ചെയ്ത രീതി വിമർശനത്തിന് വിധേയമായിട്ടുണ്ട് (Khan 2019). എന്നാൽ, പുരുഷാധിപത്യവ്യവസ്ഥയിൽ ഗാർഹിക മണ്ഡലങ്ങളിൽ പതിവാകുന്ന അക്രമത്തെയാണ് ഷമ്മിയുടെ കഥാപാത്രത്തിലൂടെ നമ്മൾ കാണുന്നത്. പുരുഷന്മാർക്ക് അവരുടെ പൗരുഷത്വം അക്രമാസക്തിയിലൂടെ പ്രകടിപ്പിക്കാനും,അതൊരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കാനും നമ്മുടെ സമൂഹം വഴിയൊരുക്കുന്നുണ്ട്. ഈയൊരു വ്യവസ്ഥയിൽ ഷമ്മിയുടെ അക്രമോത്സുകത സാധൂകരിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്‌. മരുന്നുകളിലൂടെ മാത്രം മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കുകയില്ലെന്നും, മറിച്ചു സാമൂഹിക-രാഷ്ട്രീയ അധികാര വ്യവസ്ഥിതിക്കു കൂടി ചികിത്സ വേണമെന്നാണ് ഇവിടെ പരോക്ഷമായി പരാമർശിക്കപ്പെടുന്നത്.

Image of Saji from the film when he calls to his brother to take him to the doctor. Text reads "Don't hesitate to call, Saji" in Malayalam, and the helpline number for mental health
A poster carrying an image from ‘Kumbalangi Nights’ released by the Health Department, Govt. of Kerala.

മരുന്ന് കുറിച്ച് നൽകൽ മാത്രമല്ല മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള ഏക പ്രതിവിധി. അതുപോലെത്തന്നെയാണ് മരുന്നുകളിൽ നിന്ന് മൊത്തത്തിലുള്ള വിമുക്തിയെന്ന പരിഹാരവും. നിദ്രാജനകമായവയോ, അല്ലെങ്കിൽ ഉന്മാദം സൃഷ്ടിക്കുന്നവയോ എന്ന ദ്വന്ദ്വതയെ (binary) മറികടക്കുന്നതിനുപരി വിഷാദരോഗ സംബന്ധമായ മരുന്നുകളുടെ വ്യാപ്‌തി പലതാണ്. അളവിൽ കൂടുതൽ മരുന്നുകൾ ചില ഡോക്ടർമാർ നിർദേശിക്കാറുണ്ടെന്നത് ഒരു വസ്തുതയാണ്. എന്നാൽ നല്ലൊരു വിഭാഗം മനോരോഗ വിദഗ്ധരും കൗൺസിലിങ്ങിലൂടെയും, നിതാന്ത സംഭാഷണത്തിലൂടെയുമാണ് ചികിത്സ  നടത്തുന്നത്. അവർ രോഗികൾക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകി, പിരിമുറുക്കങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പ്രകടമാവുന്നത്, അന്തർതലമുറ ഹിംസയെ (inter-generational violence) മറികടക്കാനുള്ള തീവ്ര യത്നമാണ്ചില ഡോക്ടർമാരുടെ തെറ്റായ സമീപനങ്ങൾ മനോരോഗ വിദഗ്ധരെ അടച്ചാക്ഷേപിക്കുന്നതിലേക്കു നയിച്ചിട്ടുണ്ട്. ഇത് സൈക്കോട്രോപിക് മരുന്നുകളെ ഒന്നടങ്കം സംശയത്തോടെ നോക്കിക്കാണുന്നതിലേക്കു നയിക്കുന്നു. ഇതിനുള്ള പരിഹാരം മരുന്നുകൾ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് നിർത്തലാക്കുകയല്ല. ചിത്രത്തെ പറ്റി പുറത്തു വന്ന ചില നിരൂപണങ്ങളിലും, വാർത്തകളിലും, ഇതിനെകുറിച്ചുള്ള പരാമർശമുണ്ട് (Gokul 2020; Varghese 2020). ഹിംസാത്മക, സ്വയംദ്രോഹ പെരുമാറ്റം ചികിത്സിക്കേണ്ട മാനസിക അസുഖമാകാമെന്ന യാഥാർഥ്യം വളരെ വിരളമായി മാത്രം നോക്കിക്കാണപ്പെടുന്ന ഇന്ത്യയെ പോലുള്ളൊരു രാജ്യത്തു, വിദഗ്ദ്ധരോടും മരുന്നുകളോടുമുള്ള അടച്ച ദുശ്ശങ്കയും അവിശ്വാസവും സ്ഥിതി വഷളമാക്കാനേ സഹായിക്കൂഈ അവസ്ഥയിൽ സംശയത്തിൻ്റെ നിഴൽ ലാഭേച്ഛയുള്ള ഔഷധ കമ്പനികൾക്ക് നേരെ പടരുന്നതും സ്വാഭാവികം തന്നെ. 

മനഃപൂര്‍വ്വമോ അല്ലാതെയോ, നിലവിൽ ആഗോളതലത്തിൽ വളരെ പ്രചാരമുള്ള ഒരു വികാരത്തെയാണ് ട്രാൻസ് തൊട്ടുണർത്തിയത്. ഔഷധ കമ്പനികൾക്ക് നേരെയുള്ള പൊതുവായുള്ള ഈ സംശയം, അടുത്ത കാലത്തു പഠനങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്; പ്രത്യേകിച്ച് ഡോക്ടർമാർ അമിത അളവിൽ മരുന്നുകൾ നൽകുന്ന കീഴ്വഴക്കം. മാനസികാരോഗ്യ മേഖലയിൽ, അമേരിക്കയിൽ നിലനിൽക്കുന്നൊരു പ്രതിസന്ധി  ഹൈഡ്രോക്സിസീൻ [Hydroxyzine] എന്ന രാസവസ്‌തുവാൽ നിർമ്മിക്കപ്പെട്ട മരുന്നിനോടുള്ള മനുഷ്യരുടെ അമിതാസക്തിയാണ് (Hughes et. al, 2016). സമീപകാല ഗവേഷണങ്ങൾ രോഗ ചികിത്സക്കായുള്ള ഒപിയോയിഡുകളുടെ ഉപയോഗത്തെ ചോദ്യംചെയ്തിട്ടുണ്ട് (Hari 2018). എന്നിരുന്നാലും, ഇത്തരം ഏകപക്ഷീയമായ സമീപനത്തിൻ്റെ പോരായ്മകളെക്കുറിച്ചു മനോരോഗ വിദഗ്‌ദ്ധർക്കു ബോധ്യമുണ്ട് (Burnett, 2018). വാസ്തവത്തിൽ, വൈദ്യശാസ്ത്രത്തെ നിരസിക്കുന്ന ‘അത്ഭുത പ്രവർത്തക’നായുള്ള വിജുവിൻ്റെ രൂപാന്തരം മാനസികാഘാതം നേരിടുന്ന ഒരു വ്യക്തി അഭിമുഖീകരിക്കുന്ന ദോഷകരമായ പരിണിതഫലങ്ങളെയാണ് തെളിയിക്കുന്നത്.

രണ്ടു സിനിമകളും പങ്കുവെക്കുന്ന സമാനമായ ആശങ്ക, മാനസികാഘാതം എങ്ങനെ അക്രമമായി ഭവിക്കുന്നുയെന്നതാണ്. ഇത് ലോകമെമ്പാടും ഉയർന്നുവരുന്നൊരു പ്രവണതയാണെന്നു എടുത്തു പറയേണ്ടതുണ്ട്. അവ വർഗ്ഗജാതിലിംഗ തലങ്ങളിൽ വൻ സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വിഷാദത്തിലേക്കു മനുഷ്യരെ തള്ളിവിടുന്ന ഇത്തരം സാമൂഹിക വ്യവസ്ഥകളെ നമുക്ക് വിസ്മരിക്കാനാവില്ല. ഇതിനെ നേരിടാൻ സൈക്കോട്രോപിക് മരുന്നുകൾക്ക് മാത്രമാകില്ല (Syme and Hagen, 2020). ആകയാൽ, അത്തരം അക്രമോൽസുകതയെ വെറും രോഗലക്ഷണമായി മാത്രം കണക്കാക്കി ചികിത്സായോഗ്യമാക്കണമെന്ന (medicalisation) കാഴ്ച്ചപ്പാടിനെ തന്നെ മറികടക്കേണ്ടതുണ്ട്. കാരണം, കേവലമൊരു പ്രതിവിധി മാത്രമല്ലിതിനുള്ളത്. വ്യക്തിപരമായ അക്രമോത്സുകത എന്നതിനുപരി, സാമൂഹികതലത്തിൽ, മതപരമായ വർഗീയതപ്രത്യേകിച്ച് ഇന്ത്യയിൽവിഷമയമായ പൗരുഷ പെരുമാറ്റ രീതിയുടെ ഉന്മത്തമായ പ്രകടനങ്ങൾക്ക്, നല്ല രീതിയിൽ പ്രോത്സാഹനവും നൽകി വരുന്നുണ്ട്. മാനസികാരോഗ്യത്തിന്റെ ഈ രീതിയിലുള്ള സിനിമാറ്റിക് പ്രതിപാദനങ്ങൾ, അത്തരം അക്രമങ്ങളെ വികേന്ദ്രീകരിച്ചുകൊണ്ടുള്ള സംഭാഷണങ്ങൾക്കുദകുകയും, വഴി തെളിയിക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യവും, സാമൂഹ്യ വ്യവസ്ഥയും, രാഷ്ട്രീയ പ്രതിരോധവും

‘ട്രാൻസ്’ കാഴ്ചവെക്കുന്ന മതഭ്രമവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധവും, ‘കുമ്പളങ്ങി നൈറ്റ്സ്’ കാഴ്ചവെക്കുന്ന സാമൂഹ്യവ്യവസ്ഥയും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധവും, ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ വ്യവസ്ഥയെ മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. സമകാലിക വ്യവസ്ഥയിൽ, ഭൂരിഭാഗം യുവാക്കളും ആത്മാവബോധമില്ലായ്മ നേരിടുന്നവരാണ്. അവർ പലപ്പോഴും ജീവിതത്തിലെ വഴികാട്ടിയായി തിരഞ്ഞെടുക്കുന്നത് ഭ്രമിപ്പിക്കുന്ന മതപരമായ സ്വത്വത്തെയാണ് (hallucinating religious identity). ഹിന്ദുത്വവാദികൾ പരിശീലിച്ചു പോരുന്ന വർഗ്ഗീയ വെറുപ്പും, മത ധ്രുവീകരണവും, ഒരു ഹിന്ദു ഐഡന്റിറ്റി വാർത്തെടുക്കുകയും, മറ്റു സാമൂഹിക ഉത്തരവാദിത്തത്തങ്ങളിൽ നിന്നും യുവാക്കളെ മുക്തരാക്കി, അരുംകൊലകൾ മാത്രം ചെയ്യാൻ പ്രാപ്ത്തരാക്കുന്ന ഒരുന്മാദ ലഹരിയിലേക്കു തള്ളിവിടുകയും ചെയ്യുന്നു. നമ്മുടെ ഗാർഹിക മണ്ഡലങ്ങളിൽ നിലനിൽക്കുന്ന ജാതിപൗരുഷ അധികാരശ്രേണികളുമായി (caste-masculine hierarchies) ഒരു ഏറ്റുമുട്ടൽ ഇന്ന് അത്യന്താപേക്ഷികമാണ്. കാരണം, കടുത്ത മാനസികാഘാതം കൂടിയാണ് അധികാരശ്രേണികൾ അടുത്ത തലമുറയ്ക്ക് കൈമാറുന്നത്. അധികാരശ്രേണികൾ സാമൂഹിക മാറ്റങ്ങളെ ചെറുത്തു, അവക്കെതിരായി ഒരു വിലങ്ങുതടിയായി നിലകൊള്ളവെ, അവയെ പൊളിച്ചുമാറ്റേണ്ടത് സുപ്രധാനമായൊരു കർത്തവ്യമാണ്. 

ഹിംസാത്മക സാമൂഹിക അധികാരശ്രേണികളെ നേരിടാനുള്ള ഒരു വഴി, പൗരുഷ സങ്കൽപ്പങ്ങളുടെ പിളർപ്പും, ഇല്ലായ്മ ചെയ്യലും ആണ്. ഈ ശ്രേണികളുടെ പൊളിച്ചു മാറ്റത്തിൽ സ്ത്രീകൾക്ക് നിർണ്ണായക പങ്കുണ്ട്. ഇതിൽ ‘കുമ്പളങ്ങി നൈറ്റ്സ്’ മെച്ചപ്പെട്ടു നിൽക്കുന്നു. ചിത്രത്തിൽ സ്ത്രീകളാണ് പുരുഷ ഇടങ്ങളെ (masculine spaces) രൂപാന്തരപ്പെടുത്തുന്നത്. ‘ട്രാൻസി’ൽ, തൻ്റെ പൂർവ്വകാല പരാജയങ്ങളെയും, നിരാശകളെയും, വിജു പ്രസാദ്/ജോഷ്വ കാൾട്ടൻ പരിവർത്തിക്കുന്നതു എസ്തർ ലോപസിനൊപ്പമാണ് (നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രം). തുടക്കത്തിൽ, വിജു പ്രസാദ്/ജോഷ്വ കാൾട്ടൻ എസ്തറിനെ മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തിയിൽ നിന്നുംരക്ഷിക്കാൻശ്രമിക്കുന്നു എന്നത് ശ്രദ്ധേയമാണ് . ഇത്തരത്തിലുള്ള എസ്തർ ലോപ്പസിൻ്റെ കഥാപാത്ര വർണ്ണനം (character arc), ചുരുങ്ങിപ്പോയെന്ന നിരൂപക അന്ന എം. വെട്ടിക്കാടിൻ്റെ (2020) വിമർശനം ശരിയായ ഒന്നാണ്‌. എന്നാൽ, എസ്തറും, ‘കുമ്പളങ്ങി നൈറ്റ്‌സിലെ’ ബേബി മോളും തമ്മിൽ പൊതുവായൊരു മനോവികാരമുണ്ട്രണ്ടു പേരും ആൺ മേൽക്കോയ്മ അവർക്കു വേണ്ടി തയ്യാറാക്കിയ തിരക്കഥയെ തിരസ്കരിക്കുകയാണ്. ബേബി മോൾക്ക് രക്ഷക്കായി ബോബിയെ വേണ്ടി വന്നപ്പോൾ, എസ്തർ സ്വന്തമായി ഒരു തിരക്കഥയെഴുതുകയാണ്. 

ട്രാൻസി’ൻ്റെ അവസാന രംഗത്തിൽ തെളിയുന്നത് ഒരു കറുത്ത സ്ക്രീനും, പശ്ചാത്തലത്തിൽ കേൾക്കുന്നത് ചില്ലുടയുന്നതിൻ്റെ ശബ്ദവുമാണ്. അതുവരെ തന്നെ ബന്ധിച്ച ചില്ലുകൂടിൽനിന്നും സ്ത്രീ സ്വതന്ത്രയാകുന്നത്തിൻറെ ശക്തമായ ശബ്ദമാണത്. തങ്ങൾക്കുള്ളിലെ വിഷലിപ്തമായ സ്ഥിരരൂപങ്ങളിൽ (internalized toxic stereotypes) നിന്നും പുറത്തു കടക്കാൻ വിജുവും എസ്തറും നടത്തുന്ന പരസ്പരസഹായങ്ങൾ  ശ്രദ്ധേയമാണ്. സ്ത്രീ വിരുദ്ധതയുടെ ആസക്തിയെ മാറ്റിമറിച്ചും, തലമുറകളായി കൊണ്ടുനടക്കുന്ന മുറിവുകളെ സുഖപ്പെടുത്തിയും, നമ്മുടെ കൂട്ടായ ആഘാതങ്ങൾക്കു പരിഹാരങ്ങൾ കണ്ടെത്താൻ നമുക്കാവണം. നിർണ്ണായകമായ ഈ ഉദ്യമത്തിൽ വിഷാദങ്ങൾക്കുമേൽ നമ്മൾ നേടിയ വിജയങ്ങളുടെ കഥകൾ അർത്ഥവത്തായി മെനയുന്നതിൽ സിനിമകൾക്ക് വലിയ പങ്കുവഹിക്കാനാകും.

References:

ലേഖകരുടെ കുറിപ്പ്: ഈ ലേഖനത്തിന്റെ സംക്ഷിപ്‌ത ആംഗലേയ പതിപ്പ്, ഫെമിനിസം ഇൻ ഇന്ത്യയിൽ, 4 മാർച്ച് 2020ൽ പ്രസിദ്ധീകരിക്കുകയുണ്ടായി.  

ലേഖകരെ കുറിച്ച്: അപ്രാജിത സർക്കാർ ന്യൂ ഡൽഹിയിലെ Centre de Sciences Humaines-ൽ പോസ്റ്റ്ഡോക്ടറൽ ഗവേഷകയാണ്. കാനഡയിലെ ക്വീൻസ് സർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിൽ നിന്നും ദക്ഷിണേഷ്യയിലെ അണു കുടുംബ വ്യവസ്ഥയെ കുറിച്ച്, പി.എച്.ഡി നേടിയിട്ടുണ്ട്. കുടുംബാസൂത്രണത്തിന്റെ അധിനിവേശാനന്തര ചരിത്രത്തിൽ പ്രധാനമായും ഗവേഷണം നടത്തുന്നു. Twitter: @a_sarcar

പി.കെ. ആനന്ദ് ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ് സ്റ്റഡീസിൽ ഗവേഷകനാണ്. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ കിഴക്കേഷ്യൻ വിഭാഗത്തിൽ നിന്ന്, ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങളും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ പി.എച്.ഡി നേടിയിട്ടുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും അസംഘടിത തൊഴിൽമേഖല, ഭരണകൂടതൊഴിൽ സമ്പർക്കമുഖം എന്നിവയിൽ പ്രധാനമായും ഗവേഷണം നടത്തുന്നു. Twitter: @anandpkrishnan

 

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.